ഹൈദരാബാദ്: ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍. രാമക്ഷേത്ര സമര്‍പ്പാണ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം രാജ്യത്തിന്റെ ആത്മാവിനെ നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാമന്‍ നമ്മുടെ ദൈവമാണ്. അദ്ദേഹം ഭാരതത്തിന്റെ ആത്മാവിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമാണ്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം രാജ്യത്തിന്റെ ആത്മാവിനെ നിഷേധിക്കുന്നതിന് സമമാണ്. ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഇന്നത്തെ അവസ്ഥയിലേക്ക് ചുരുങ്ങാന്‍ കാരണം അവര്‍ സ്വീകരിച്ചു പോരുന്ന സമാനമായ നിലപാടുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമായിരുന്നു അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചത്. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് ബിജെപി/ ആര്‍ എസ് എസ് പരിപാടിയാണ് എന്ന് ആരോപിച്ചാണ് ഇവര്‍ ചടങ്ങ് ബഹിഷ്കരിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post