ന്യൂഡൽഹി: അമ്മമാരും ആൺമക്കളും ഒന്നിച്ചുള്ള അശ്ലീല ദൃശ്യങ്ങൾ യൂട്യൂബിലൂടെ പ്രചരിക്കുന്ന സംഭവത്തിൽ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ഇന്ത്യയിൽ യൂട്യൂബിന്റെ ചുമതലയുള്ള മേധാവി മീര ഛട്ടിനെ വിളിപ്പിച്ചു. ഈ മാസം 15 ന് കമ്മീഷന് മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം.
അടുത്തിടെ ചില യൂട്യൂബ് ചാലനുകളിൽ അമ്മയും മകനും ഒന്നിച്ചുള്ള അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്മീഷന്റെ ഇടപെടൽ. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ചാനലുകളുടെ പട്ടിക നൽകാൻ കമ്മീഷൻ യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ന് നേരിട്ട് ഹാജരാകുന്ന വേളയിൽ കമ്മീഷൻ മുൻപാകെ സമർപ്പിക്കാനാണ് നിർദ്ദേശം.
നിരവധി യൂട്യൂബ് ചാനലുകളാണ് അമ്മയും മകനും ഒന്നിച്ചുള്ള അശ്ലീല രംഗങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് എന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു. ചാലഞ്ച് വീഡിയോകൾ എന്ന നിലയ്ക്കാണ് ഇത്തരം ദൃശ്യങ്ങൾ പകർത്തി യൂട്യൂബിൽ പങ്കുവയ്ക്കുന്നത്. ഇത് പോക്‌സോ നിയമപ്രകാരം തെറ്റാണ്. ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post