ദിസ്പൂർ: വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് കോൺഗ്രസിന് നഷ്ടമായതെന്ന് അദ്ദേഹം പരിഹസിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ക്ഷണം നൽകിക്കൊണ്ട് അവരുടെ പാർട്ടിയുടെ പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് വിഎച്ച്പി നൽകിയത്. എന്നാൽ, എന്റെ കാഴ്ച്ചപ്പാടിൽ, തുടക്കം മുതൽ തന്നെയുള്ള രാമക്ഷേത്രത്തിനെതിരായ അവരുടെ കാഴ്ചപ്പാട് കൊണ്ട് തന്നെ അവർ അത്തരമൊരു ക്ഷണം അർഹിച്ചിരുന്നില്ല’- അദ്ദേഹം പറഞ്ഞു.
ചടങ്ങിനെ കഴിഞ്ഞ ദിവസം അവർ “ആർഎസ്എസ്/ബിജെപി പരിപാടി” എന്നാണ് വിളിച്ചത്. ബിജെപിയും ആർഎസ്എസും ഈ ചടങ്ങിനെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും അവർ അധിക്ഷേപിച്ചു. ക്ഷണം സ്വീകരിച്ച് പാർട്ടിക്ക് പ്രതീകാത്മകമായി ഹിന്ദു സമൂഹത്തോട് മാപ്പ് പറയാമായിരുന്നുവെന്നും ശർമ്മ കൂട്ടിച്ചേർത്തു. സോമനാഥ ക്ഷേത്രത്തിന്റെ കാര്യത്തിൽ നെഹ്‌റു എന്താണൊ ചെയ്തത് അതുതന്നെ രാമക്ഷേത്രത്തിന്റെ കാര്യത്തിലും കോൺഗ്രസ് നേതൃത്വം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post