സൂറത്ത്: രാജ്യം മുഴുവൻ അയോദ്ധ്യയിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി കാത്തിരിക്കുകയാണ്. വരുന്ന 22ന് നടക്കുന്ന ചടങ്ങിനായുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ശ്രീരാമ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ഗുജറാത്തിലെ സൂറത്തിൽ നിന്നും രാമന്റെ കഥ പ്രിന്റ് ചെയ്തുകൊണ്ടുള്ള സാരി രാമക്ഷേത്രത്തിന് സമർപ്പിച്ചത് വലിയ വാർത്തയായിരുന്നു.
ഇപ്പോൾ രാമനെ സ്വാഗതം ചെയ്യാൻ സൂറത്തിലെ ഒരു കെട്ടിടത്തിൽ പ്രത്യക്ഷപ്പെട്ട ബാനർ ആണ് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. 115 അടി ഉയരത്തിലുള്ള രാമന്റെ ചിത്രം പ്രിന്റ് ചെയ്ത ബാനർ ആണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും തൂക്കിയിരിക്കുന്നത്. ശ്രീരാമന്റെ ചിത്രത്തോടൊപ്പം ‘ജയ് ശ്രീരാം’ എന്നും ബാനറിൽ കുറിച്ചിട്ടുണ്ട്.
കെട്ടിടങ്ങൾക്ക് മുകളിൽ ഇത്തരം ജയ് ശ്രീറാം ബാനറുകൾ കൂടുതലായി ഉയർത്താൻ ജനങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഭഗവാൻ ശ്രീരാമൻ എത്തിയത് പോലെയാണ് ഇപ്പോൾ തോന്നുന്നത്’. സൂറത്തിലെ എല്ലാവരുടെയും സഹകരണത്തോടെയാണ് ഇങ്ങനെയൊരു കാര്യം സാദ്ധ്യമായത് – ബാനർ തയ്യാറാക്കിയ പ്രവീൺ ഗുപ്ത പറഞ്ഞു.
ജനുവരി 21ന് ഘോഷയാത്ര നടക്കും. എല്ലാ വീടുകളിലും പതിനൊന്ന് വിളക്കുകൾ വീതം തെളിക്കും. ഇവിടെയാകെ 132ഓളം ഫ്ലാറ്റുകൾ ഉണ്ട്. എല്ലായിടത്തും ജയ് ശ്രീറാം എന്ന നാമം മുഴങ്ങണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും സൂറത്തിലെ ആളുകൾ പറയുന്നു. സൂറത്തിൽ ഇതുപോലൊരു ബാനർ ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ആളുകൾ പറയുന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങ് ദിവസം രാജ്യത്തെ ജനങ്ങൾ ദീപങ്ങൾ കത്തിച്ചുകൊണ്ട് ചടങ്ങിൽ പങ്കാളിയാകും. കഴിഞ്ഞ ദിവസം കൈകൊണ്ട് നിർമിച്ച 50 കിലോ ഭാരമുള്ള പൂട്ട് ഹാരിസൺ ലോക്ക് അയോദ്ധ്യയിലേക്ക് സമർപ്പിച്ചിരുന്നു. ഇത് കൂടാതെ മറ്റൊരു വ്യവസായി കൂറ്റൻ അമ്പലമണിയും അയോദ്ധ്യയിലേക്ക് സമർപ്പിച്ചിരുന്നു. 2400 കിലോ ഭാരമുള്ള അമ്പലമണി അഷ്ടധാതുക്കൾ കൊണ്ട് നിർമിച്ചതാണ്.
Discussion about this post