പത്തനംതിട്ട: ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മകര ജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയിന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകര ജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും നിർദേശങ്ങൾ അനുസരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
അന്നദാനത്തിന് പുറമേ ഇത്തവണ ആദ്യമായി ജനുവരി 14, 15 തിയതികളിൽ മൂന്ന് നേരവും ഭക്തർക്കായി പ്രത്യേക ഭക്ഷണസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഭക്തർക്ക് ഇത് പ്രയോജനപ്പെടും.
മകരവിളക്ക് നാളിലും തലേ ദിവസവും ക്യൂവിലൂടെ എത്താവുന്ന തീർഥാടകരുടെ എണ്ണം കുറച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മലകയറിയവർ തിരിച്ചിറങ്ങിയിട്ടില്ല. ഇതിനു പുറമേ, കാനനപാത വഴി വരുന്നവരും തിരുവാഭരണത്തെ ദിവസങ്ങളായി അനുഗമിച്ച് എത്തുന്നവരും അനവധിയാണ്. ഇതെല്ലം കൂടി കണക്കിലെടുക്കുമ്പോൾ നാല് ലക്ഷത്തിലധികം ഭക്തർ വിവിധ കേന്ദ്രങ്ങളിൽ ഉണ്ടാകുമെന്ന് പറയുന്നു.
Discussion about this post