മുടിവളർച്ചയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്‌നമാണ് താരൻ.വേണ്ട രീതിയിൽ ചികിത്സിയ്ക്കാതിരുന്നാൽ പല തരത്തിലുള്ള ചർമരോഗങ്ങൾക്കു വരെ കാരണമാകുകയും ചെയ്യും.
താരന് പല പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇതിലൊന്നാണ് സവാള. മുടിവളർച്ചയ്ക്കുള്ള നല്ലൊരു പ്രകൃതിവൈദ്യമായ ഇത് താരനുമുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങളാണ് ഈ പ്രയോജനം നൽകുന്നത്. താരൻ മാറാൻ വേണ്ടി സവാള നീര് പല തരത്തിലും ഉപയോഗിയ്ക്കാം.
സവാള നീരും ചെറുനാരങ്ങാനീരും കലർത്തി മുടിയിൽ പുരട്ടുന്നത് താരനുള്ള നല്ലൊരു പരിഹാരമാണ്. 2 ടീസ്പൂൺ സവാള നീര് 3-4 സ്പൂൺ നാരങ്ങാനീരുമായി കലർത്താം. മുടിയിൽ പുരട്ടാം. ഇത് ആഴ്ചയിൽ രണ്ടു തവണയെങ്കിലും അൽപനാൾ അടുപ്പിച്ചു ചെയ്യുക.
സവാളയുടെ നീരും ആര്യവേപ്പില അരച്ചതോ അല്ലെങ്കിൽ ഇതിന്റെ ഇല അരച്ചു പിഴഞ്ഞ നീരോ കലർത്തി മുടിയിൽ തേച്ചു പിടിപ്പിയ്ക്കാം. ഇത് അൽപം കഴിയുമ്പോൾ കഴുകിക്കളയാം. ഇതും മുടിയിലെ താരൻ കളയാൻ സഹായിക്കും.സവാളനീരും കറ്റാർവാഴ ജ്യൂസും കലർത്തി മുടിയിൽ തേയ്ക്കുക. ഇത് അൽപം കഴിയുമ്പോൾ കഴുകാം
അര ടീസ്പൂൺ ബേക്കിംഗ് സോഡ, 1 ടീസ്പൂൺ സവാളനീര്, 2 ടേബിൾ സ്പൂൺ ഒലീവ് ഓയിൽ എന്നിവ കലർത്തുക. ഇത് ശിരോചർമത്തി്ൽ തേച്ചു പിടിപ്പിക്കണം. അര മണിക്കൂർ കഴിയുമ്പോൾ കഴുകിക്കളയാം. ഇളം ചൂടുവെള്ളം കൊണ്ടു കഴുകുന്നതാണ് നല്ലത്.ചെമ്പരത്തിയും സവാളയും ചേർത്ത് അടിച്ച് മുടിയിൽ പുരട്ടാം. കാൽ മണിക്കൂർ കഴിയുമ്പോൾ കഴുകാം. താരനും മുടി കൊഴിച്ചിലും മാറും.
സവാള നീര് വെളിച്ചെണ്ണ, ടീ ട്രീ ഓയിൽ എന്നിവയ്ക്കൊപ്പം കലക്കി ശിരോചർമത്തിൽ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം
സവാള സെറം
ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. പിന്നീട് ഇത് ഒരു ബ്ലെൻഡറിൽ നല്ലതുപോലെ അരച്ചെടുക്കുക. ഇത് ജ്യൂസ് ആക്കിയ ശേഷം അരിച്ചെടുത്ത് അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് മാറ്റം വെളിച്ചെണ്ണ, ആവണക്കെണ്ണ, എന്നിവ ചേർക്കുക. ഇത് നല്ലതുപോലെ ഇളക്കി മാറ്റി വെക്കണം. അരമണിക്കൂർ എങ്കിലും ഇത് മുടിയിൽ വെക്കേണ്ടതാണ്. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. രണ്ട് തവണ ആഴ്ചയിൽ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്
Discussion about this post