തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ശ്രേയസ്സ് മോഹനും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് രാവിലെ 8:45 നായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിവർ പങ്കെടുത്തു.
വിവാഹദിനത്തിൽ ഭാഗ്യ വളരെ ലാളിത്യം നിറഞ്ഞ വധുവായാണ് എത്തിയത്. കഴുത്തിൽ ഒരു ചോക്കറും കൈകളിൽ കുറച്ച് വളകളും കമ്മലും മാത്രമായിരുന്നു ഭാഗ്യയുടെ ആഭരണങ്ങൾ. കിലോക്കണക്കിന് സ്വർണം അണിയാതെ ഭാഗ്യ മാതൃക കാണിച്ചത് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി.
19ന് സിനിമാതാരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിവാഹസൽക്കാരം നടത്തും. ബന്ധുക്കൾ,നാട്ടുകാർ,സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20ന് തിരുവനന്തപുരത്ത് റിസപ്ഷൻ നടക്കും. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹൻറെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ
Discussion about this post