ഇടുക്കി:കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മാറി . പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപമാണ് സംഭവം ഉണ്ടായത്. കുമളിയില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ബസ്.രാവിലെ 5 മണിയോടെയാണ് അപകടം ഉണ്ടായത്.
ക എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് തെന്നിമാറി റേഡരികിലെ സംരക്ഷണഭിത്തിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. വലിയ തിട്ടയ്ക്ക് മുകളില്‍ തട്ടി നിന്നതിനാലാണ് കൂടുതല്‍ ദുരന്തം ഒഴിവായത്. ബസ് തട്ടിനിന്ന സംരക്ഷണ ഭിത്തിക്ക് താഴ്ഭാഗത്തായി സ്വകാര്യ കോളേജിലെ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ മതിലിലാണ് ബസ് തങ്ങി നിന്നത്. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.
ബസിലെ യാത്രക്കാര്‍ക്ക് പരിക്കില്ല. ഫയര്‍ഫോഴ്‌സും പോലീസും, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Discussion about this post