ചെന്നൈ: രണ്ടു വർഷം മുമ്പു മരിച്ച മകളുടെ ഒർമക്കായി കോടികൾ വിലമതിക്കുന്ന ഭൂമി സർക്കാർ സ്‌കൂളിനു ദാനം ചെയ്ത് അമ്മ. തമിഴ്‌നാട്ടിലാണ് സംഭവം. മധുര സ്വദേശിയായ ആയി പുരണം അമ്മാൾ എന്ന സ്ത്രീയാണ് ഏഴു കോടി വരെ വില മതിക്കുന്ന പാരമ്പര്യമായി ലഭിച്ച ഭൂമി മകളുടെ ഓർമക്കായി നൽകിയത്. ഭൂമി. ഒരേക്കർ 52 സെന്റ് സ്ഥലമാണ് 52 -കാരിയായ പൂരണം എന്ന് വിളിക്കുന്ന ആയി അമ്മാൾ സൗജന്യമായി നൽകിയത്. സ്‌കൂൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഭൂമി നൽകിയിരിക്കുന്നത്. പിന്നോക്കം നിൽക്കുന്ന മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണം എന്നാഗ്രഹിച്ചിരുന്ന മകൾക്കുള്ള ആദരവായിക്കൂടിയാണ് സ്ഥലം വിട്ടുനൽകിയിരിക്കുന്നത്.
കാനറ ബാങ്കിലെ ക്ലർക്കായി ജോലി ചെയ്യുകയാണ് ഇവർ. ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം അവർ തന്റെ സ്‌കൂളായ കോടിക്കുളത്തെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്‌കൂളിന് നൽകുകയായിരുന്നു. സ്‌കൂൾ ഹൈസ്‌കൂളായി വികസിപ്പിക്കാനായിട്ടാണ് ഭൂമി നൽകിയിരിക്കുന്നത്. മകൾ ജനനിയുടെ പേരിൽ സ്‌കൂൾ അറിയപ്പെടണം എന്ന് മാത്രമാണ് അമ്മയുടെ അപേക്ഷ.
രണ്ട് വർഷം മുമ്പാണ് പൂരണത്തിന്റെ മകൾ യു ജനനി മരിച്ചത്. ബികോമിന് പഠിക്കുകയായിരുന്നു ജനനി. സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കണം എന്ന് ജനനി ആഗ്രഹിച്ചിരുന്നു.
Discussion about this post