തൃശ്ശൂർ: മകൾ ഭാഗ്യയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. വിവാഹത്തിന്റെ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. ‘ എന്റെ പ്രിയപ്പെട്ട കുട്ടികൾ ഇന്ന് വിവാഹിതരായിരിക്കുന്നു’ എന്നും സുരേഷ് ഗോപി ചിത്രത്തോടൊപ്പം കുറിച്ചു.
ഗുരാവായൂരിൽ വച്ച് ഭാഗ്യയും ശ്രേയസ്സും വിവാഹിതർ ആകുന്നതിന്റെയും, ശേഷം ഇവർ വീട്ടിലേക്ക് മടങ്ങുന്നതിന്റെയും ചിത്രങ്ങളാണ് സുരേഷ് ഗോപി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് എന്റെ കുട്ടികൾ വിവാഹിതരായി എന്ന് സുരേഷ് ഗോപി പറഞ്ഞു. ഏവരുടെയും പ്രാർത്ഥനയിൽ ശ്രേയസ്സിനെയും ഭാഗ്യയെയും ഉൾപ്പെടുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്.
ബുധനാഴ്ച രാവിലെ ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് ഭാഗ്യയും ശ്രേയസ്സും വിവാഹിതരായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹ ചടങ്ങിന് കാർമ്മികത്വം വഹിച്ചത്. വൻ താരനിരയാൽ സമ്പന്നമായിരുന്നു ഗുരുവായൂർ ക്ഷേത്രം. തിരുവനന്തപുരം സ്വദേശിയാണ് ഭാഗ്യയുടെ ഭർത്താവ് ശ്രേയസ്സ്. ബിസിനസ്സുകാരായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ് ഭാഗ്യയുടെ സുഹൃത്ത് കൂടിയാണ്.
Discussion about this post