ഇന്‍ഡോര്‍: കോച്ചിംഗ് ക്ലാസ്സിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 18 കാരന്‍ മരിച്ചു. ഭന്‍വാര്‍കുവാന്‍ പ്രദേശവാസിയായ മാധവാണ് മരിച്ചത്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പ്രവേശന പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു മാധവ് . അതിനിടയിലാണ് കുഴഞ്ഞു വീണത്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മാധവ് ക്ലാസ് ശ്രദ്ധിച്ചിരിക്കുന്നതും , തന്റെ പുസ്തകങ്ങളില്‍ നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് യുവാവ് അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയും കൂട്ടുകാരന്‍ മാധവിന്റെ മുതുകില്‍ തടവി കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് തന്നെ കുഴഞ്ഞ് മേശയില്‍ നിന്ന് തെന്നി നിലത്തേക്ക് വീഴുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
മാധവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൈലന്റ് അറ്റാക്കാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്‍ഡോറില്‍ മാത്രം ഹൃദയാഘാതത്തെ തുടര്‍ന്ന് നാല് പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post