തിരുവനന്തപുരം: സി എം ആർ എൽ കരാർ ഉണ്ടാക്കിയത് എക്സലോജികുമായി ആണെന്നിരിക്കെ വീണാ വിജയൻറെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെ വലിയ തുകകളെത്തി എന്ന ചോദ്യവുമായി രജിസ്ട്രാർ ഓഫ് കമ്പനീസ്. വീണയുടെ അക്കൗണ്ടിലേക്ക് എങ്ങനെ പണമെത്തി, കമ്പനിയുടെ പേരിലല്ലാതെ എന്ത് അടിസ്ഥാനത്തിലാണ് വീണ പണം കൈപ്പറ്റിയത് എന്നിങ്ങനെയായിരുന്നു രജിസ്ട്രാർ ചോദ്യം ചോദിച്ചത്
എന്നാൽ അതിനു വ്യക്തമായ മറുപടി നൽകാതിരുന്ന വീണ, ചോദ്യങ്ങൾക്ക് ആസ്പദമായ രേഖകൾ കാണിച്ചാൽ മറുപടി നൽകാം എന്ന ഉത്തരമാണ് നൽകിയത്
സ്വന്തമായി ഐ ടി കൺസൾട്ടൻസി സേവനങ്ങൾ നൽകാൻ കഴിവുള്ള ഒരു വ്യക്തിയാണ് താൻ എന്ന വാദം ഉന്നയിച്ച വീണ, എന്നാൽ അത്തരത്തിലുള്ള സേവനങ്ങൾ നൽകാനുള്ള ഏതെങ്കിലും കരാർ സി എം ആർ എല്ലുമായി ഉണ്ടോ എന്ന ചോദ്യത്തിന് “ഇല്ല” എന്ന മറുപടിയാണ് നൽകിയത്.
എക്സാലോജിക്കിന് സോഫ്ട്‍വെയർ സർവീസിനെന്ന പേരിൽ പ്രതിമാസം മൂന്ന് ലക്ഷം രൂപ കിട്ടിയത് കൂടാതെ വീണയുടെ സ്വകാര്യ അക്കൗണ്ടിലും പണം എത്തിയതിനെ കുറിച്ചാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാർ ഓഫ് കമ്പനീസ് സംശയം ഉന്നയിച്ചത്
അതെ സമയം വീണയും കമ്പനിയും നൽകിയ മറുപടികൾ ആർ ഓ സി തള്ളി കളയുകയും കമ്പനി ഇടപാടുകളിലെ തട്ടിപ്പിനും രേഖകളിൽ കൃത്രിമത്വം കാണിച്ചതിനും എതിരായ വകുപ്പുകൾ ചുമത്താൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു
Discussion about this post