ന്യൂഡല്‍ഹി:പറ്റ്നയില്‍ നിന്ന് പൂനെയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മൂന്ന് മണിക്കൂര്‍ വൈകി. വിമാനം പറത്താന്‍ പൈലറ്റ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഭവം.വിമാനം പാര്‍ക്കിംഗ് ബേയില്‍ നിന്ന് പുറപ്പെട്ട് ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ്് പൈലറ്റിന് മുത്തശ്ശി മരണപ്പെട്ടതായുള്ള അറിയിപ്പ് ലഭിച്ചത്.
ഇതേ തുടര്‍ന്ന് വിമാനം പറത്താന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പൈലറ്റ് എയര്‍ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.പിന്നീട് ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍ ഉടന്‍ തന്നെ വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റുകയും ചെയ്തു. ഉടനെ വിമാനക്കമ്പനി മറ്റൊരു ക്രൂവിനെ ഏര്‍പ്പാടാക്കി. എന്നാല്‍ അപ്പോഴേയ്ക്കും മൂന്ന് മണിക്കൂര്‍ കഴിഞ്ഞിരുന്നു.
യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ മാപ്പ് പറഞ്ഞു. യാത്രക്കാരുടെ ‘അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും നിങ്ങളുടെ യാത്രാ തടസ്സപ്പെടുത്തിയതില്‍ മാപ്പ്് പറയുന്നുവെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാരെ അറിയിച്ചു.
Discussion about this post