ആലപ്പുഴ : ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആലപ്പുഴ ചെട്ടികുളങ്ങരയിൽ ആണ് സംഭവം. ചെട്ടികുളങ്ങര കണ്ണമംഗലം ക്ഷേത്രത്തിന്റെ കുളത്തിലാണ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്.
വട്ടിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ ഇടശ്ശേരി കല്ലുപുര വീട്ടിൽ തുഷാർ (15) എന്നിവരാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സമയത്ത് മുങ്ങിമരിച്ചത്. സ്കൂളിലെ പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കുളിക്കാനായി ക്ഷേത്രക്കുളത്തിലേക്ക് എത്തിയതായിരുന്നു രണ്ടുപേരും.
പത്തിയൂർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ആണ് മരണപ്പെട്ട സൽമാനും തുഷാറും. സ്കൂൾ കഴിഞ്ഞെത്തിയശേഷം കുളത്തിലെത്തിയ വിദ്യാർത്ഥികൾ കുളിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്തു നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരുടെയും മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തത്.
Discussion about this post