ലക്‌നൗ:അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ചരിത്ര നിമിഷം എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഈ നിമിഷം ഇന്ത്യന്‍ പൈതൃകത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും രാജ്യത്തിന്റെ വികസന യാത്രയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു അയച്ച കത്തിന് മറുപടിയായാണ് മോദിയുടെ പരാമര്‍ശം.
പ്രാണ പ്രതിഷ്ഠ ചടങ്ങ് രാജ്യവ്യാപകമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഈയൊരു നിമിഷം രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു അദ്ധ്യായം കുറിക്കും. നമ്മുടെ രാജ്യത്തിന്റെ പുനരുജ്ജീവനത്തില്‍ ഒരു പുതിയ ചക്രത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നാമെന്നും രാഷ്ട്രപതിയുടെ കത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെ ദ്രൗപതി മുര്‍മു അഭിനന്ദിക്കുകയും ചെയ്തു.
ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയില്‍ വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്താന്‍ തയ്യാറെടുക്കുകയാണ്. പ്രധാനമന്ത്രി ഏറ്റെടുത്ത 11 ദിവസത്തെ കടുത്ത വ്രതത്തെയും അനുഷ്ഠാനങ്ങളെക്കുറിച്ചും രാഷ്ട്രപതി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ഒരു പവിത്രമായ ആചാരം മാത്രമായല്ല പ്രധാനമന്ത്രി കണ്ടിരിക്കുന്നത്. ഭഗവാന്‍ ശ്രീരാമനോടുള്ള ഭക്തിയും , സമര്‍പ്പണത്തിന്റെ ഭാഗമായാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു കത്തില്‍ കുറിച്ചു.
‘ബഹുമാനപ്പെട്ട @രാഷ്ട്രപതി ദ്രൗപതി മുര്‍മു ജി, അയോദ്ധ്യാധാമില്‍ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ നിങ്ങളുടെ ആശംസകള്‍ക്ക് വളരെ നന്ദി.’ ഈ ചരിത്ര നിമിഷം ഇന്ത്യന്‍ പൈതൃകത്തെയും സംസ്‌കാരത്തെയും കൂടുതല്‍ സമ്പന്നമാക്കുമെന്നും ,നമ്മുടെ വികസന യാത്രയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും രാഷ്ട്രപതിയുടെ കത്ത് ടാഗ് ചെയ്തുകൊണ്ട്, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
Discussion about this post