ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം പങ്കുവച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അവസരത്തില്‍ തോന്നുന്ന സന്തോഷം പങ്കുവക്കാന്‍ വാക്കുകളില്ലെന്നും യോഗി പറഞ്ഞു.
‘വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. എനിക്കറിയാം നിങ്ങളും അതേ അവസ്ഥയിലായിരിക്കും. ത്രേതായുഗത്തില്‍ തിരിച്ചെത്തിയതിന്റെ അനുഭൂതിയാണ് ഇപ്പോള്‍ തോന്നുന്നത്. രാമപ്രതിഷ്ഠ രാമരാജ്യത്തിന്റെ തുടക്കമാണ്’- അദ്ദേഹം വ്യക്തമാക്കി.
എല്ലാവരിലും ഇപ്പോള്‍ രാമനാണ്. എല്ലാവരുടെ കണ്ണുകളിലും ഇപ്പോള്‍ കാണാന്‍ കഴിയുന്നത് ആനന്ദക്കണ്ണീരും സംതൃപ്തിയുമാണ്. ഭാരതത്തിന് ഇത് അഭിമാന നിമിഷമാണ്. ഭക്തര്‍ മുഴുവന്‍ സന്തോഷത്തിലാണ്. ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ ഈ തലമുറ അതീവഭാഗ്യവാന്മാരാണ്. ഇന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് അയോദ്ധ്യയിലേക്കാണ്. അയോദ്ധ്യയിലേക്ക് എത്തണമെന്ന് അവരെല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോദ്ധ്യയില്‍ ക്ഷേത്രം ഉയര്‍ന്നത് പ്രധാനമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടു മാത്രമാണ്. രാമഭക്തരുടെ ആഗ്രഹപൂര്‍ത്തീകരണമാണ് അയോദ്ധ്യയില്‍ നടന്നത്. അയോദ്ധ്യയുടെ വീഥികളിലെവിടെയും ഇനി രാമനാമം മുഴങ്ങിക്കൊണ്ടിരിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post