ഗാസ: ഹമാസ് ഭീകരർ ഇസ്രായേലിൽ ഭീകരാക്രമണം നടത്തിയതിനു ശേഷമുള്ള ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസാ മുനമ്പിലെ 80 ശതമാനം പള്ളികളും തകർന്നതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തിന് മുമ്പ് 1200 പള്ളികൾ ഉണ്ടായിരുന്നത് ഇപ്പോൾ വെറും 200 ആയി കുറഞ്ഞിട്ടുണ്ട്. അതായത് ഏതാണ്ട് ആയിരത്തോളം പള്ളികളാണ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാലസ്‌തീന് നഷ്ടപെട്ടത്.
ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണത്തിൽ 100-ലധികം മുസ്ലീം മതപ്രഭാഷകരും കൊല്ലപ്പെട്ടതായി ഗാസയുടെ മതകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ സൈനിക ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ സൈന്യം ഇതിനകം നൂറിലേറെ മതപണ്ഡിതന്മാരെയും മതപ്രഭാഷകരെയും ഇമാമുമാരെയും വധിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്
ഈ പള്ളികളുടെ പുനർനിർമ്മാണത്തിനു ഏതാണ്ട് 500 മില്യൺ ഡോളർ ചിലവ് വരുമെന്നും ഗാസയുടെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഒക്ടോബർ 7 നു ഇസ്രയേലിന്റെ മണ്ണിൽ അതിക്രമിച്ചു കയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയാണ് ഇസ്രായേൽ സൈനിക നീക്കം തുടങ്ങിയത് .ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണം ആധുനിക ലോക ചരിത്രത്തിൽ തന്നെ മരണസംഖ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും മാരകമായ മൂന്നാമത്തെ ഭീകരാക്രമണമാണ് സെന്റർ ഫോർ സ്ട്രാറ്റർജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഏതാണ്ട് 3000 പേർ മരണപ്പെട്ട വേൾഡ് ട്രേഡ് സെന്റർ ആക്രമണം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇറാഖിലെ തിക്രിത്തിൽ നടന്ന ഭീകരാക്രമണം രണ്ടാമതാണ്. മൂനാം സ്ഥാനത്താണ് 1200 പേർ മരണപ്പെട്ട ഹമാസ് ആക്രമണം. ഹമാസിനെ പൂർണ്ണമായും തീർത്തിട്ടല്ലാതെ യുദ്ധം നിർത്തില്ല എന്ന നിലപാടിലാണ് ഇസ്രായേൽ
Discussion about this post