ബംഗളൂര്‍:കാണാതായ അദ്ധ്യാപികയുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം മറവുചെയ്ത നിലയില്‍ കണ്ടെത്തി . മണ്ഡ്യയിലെ മേലുകോട്ടെയിലാണ് സംഭവം. ശനിയാഴ്ച മുതലാണ് അദ്ധ്യാപിക ദീപിക വി.ഗൗഡയെ (28) കാണാതായത്.
ശനിയാഴ്ച രാവിലെ പതിവുപോലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോയ ദീപിക വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും ദീപിക ഫോണ്‍ എടുത്തില്ല. അതേ തുടര്‍ന്ന് സംശയം തോന്നിയ കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്താന്‍ തുടങ്ങി. തിരച്ചിലില്‍ ദീപികയുടെ സ്‌കൂട്ടര്‍ മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് കണ്ടെടുത്തു. അതിനടുത്തായി ഇളകിക്കിടന്ന മണ്ണിനിടയില്‍ നിന്ന് ദീപികയുടെ മൃതദേഹം മറവ് ചെയ്ത നിലയില്‍ കണ്ടത്തുകയും ചെയ്തു. അതേ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
ദീപികയുമായി അടുപ്പത്തിലായിരുന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post