ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത് രാജാക്കന്മാർ പോലും ചെയ്യാത്ത കാര്യമാണെന്നും, ഭാരതത്തിന് ഇത് വരെയുണ്ടായോരുന്ന മുഴുവൻ പ്രധാനമന്ത്രിമാർ ഒരുമിച്ചു വച്ചാലും മോദി ചെയ്ത കാര്യങ്ങളുടെ അടുത്ത് വെക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി പ്രശസ്ത സംഗീത സംവിധായകൻ ഇളയ രാജ. മോദി ഈ രാജ്യത്തിന് വേണ്ടി ചെയ്തു തന്ന കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ തന്റെ കണ്ണുകൾ നിറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിൽ നടന്ന ഒരു മാദ്ധ്യമ ചടങ്ങിലാണ് ഇളയരാജ തന്റെ മനസിലുള്ളത് തുറന്ന് പറഞ്ഞത്
മോദി ജി ചെയ്ത കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. മുമ്പ് ഭരിച്ചിരുന്ന രാജാക്കന്മാർ അതാത് പ്രവിശ്യകളിൽ ക്ഷേത്രങ്ങൾ പണിതു. പാണ്ഡ്യന്മാർ മധുര മീനാക്ഷി അമ്മൻ ക്ഷേത്രം പണിതു, അദ്ദേഹത്തിന്റെ വംശജർ അവിടെ ആരാധിച്ചു. ചോളരും ചേരരും പാണ്ഡ്യരും അവിടെ ക്ഷേത്രങ്ങൾ പണിതു. ചോളരുടെ ബൃഹദീശ്വര ക്ഷേത്രം ലോകപ്രശസ്തമായി.എന്നാൽ അവയെല്ലാം അവരുടെ ചെറിയ പ്രവിശ്യകളിൽ നിർമ്മിച്ചതാണ്.രാജ്യത്തിനാകെ പണിത രാമക്ഷേത്രത്തെ വേറെ എങ്ങനെ വിശേഷിപ്പിക്കും, രാജാക്കന്മാർക്ക് വരെ ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ് മോദി ചെയ്യുന്നത്. ഇളയരാജ പറഞ്ഞു
ഈ പ്രവൃത്തി പ്രധാനമന്ത്രി മോദിക്ക് എക്കാലത്തേക്കും നിലനിൽക്കുന്ന പ്രശസ്തിയാണ് നേടിക്കൊടുത്തത് . വേറെ ആർക്കാണ് ഈ ഭാഗ്യം ലഭിക്കുക? വേറെ ആർക്കാണ് ഇത് ചെയ്യാൻ കഴിയുക? ആർക്കും അത് ചെയ്യാൻ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ വിധിയിൽ അങ്ങനെ എഴുതിയിട്ടുണ്ട് . ഇന്ത്യയിൽ എത്ര പ്രധാനമന്ത്രിമാർ അധികാരത്തിലേറിയിട്ടുണ്ട്! അവർ ചെയ്തതെല്ലാം എന്താണെന്ന് ചിന്തിക്കുക, ആരുടെ പ്രവൃത്തികളാണ് കാലത്തിന്റെ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് നിലനിൽക്കുക എന്നും ഓർക്കുക.
Discussion about this post