ലക്‌നൗ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ആദ്യ പ്രതികരണവുമായി ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ ചീഫ് ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസി. ഭൂതകാലത്തെ മറന്ന് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പഴയ മത്സരങ്ങളും ശത്രുതയും അവസാനിപ്പിച്ച് മുന്നോട്ട് പോകണം.നമ്മുടെ ഭാവി തലമുറകൾ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാം മന്ദിർ പരിപാടിക്ക് ക്ഷണം ലഭിച്ചപ്പോൾ തന്റെ മനസ്സിലെ ചിന്തകൾ രാജ്യം, വികസനം, സ്‌നേഹം എന്നിവയെ കുറിച്ചായിരുന്നുവെന്ന് ഇല്യാസി പറഞ്ഞു.
ഇത് മുന്നോട്ട് പോകാനുള്ള സമയമാണ്. നമ്മുടെ വിശ്വാസവും മതവും തീർച്ചയായും വ്യത്യസ്തമായിരിക്കും… നമ്മുടെ പ്രധാന ധർമ്മം മനുഷ്യത്വമാണ്. നമ്മൾ ഭാരതത്തിൽ ജീവിക്കുന്നു, ഭാരതീയരാണ്. നാമെല്ലാവരും ഭാരതത്തെ ശക്തമാക്കേണ്ടതുണ്ട്. രാഷ്ട്രം പരമോന്നതമാണ്-” അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിലേക്കുള്ള പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ ഇല്യാസിക്കെതിരെ പല കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു5.5 ലക്ഷം മസ്ജിദുകളുടെ ഉത്തരവാദിത്തമുള്ള ഒരു മുഖ്യ പുരോഹിതനെന്ന നിലയിൽ, സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു തന്റെ ജോലിയെന്ന് ഇല്യാസി പറഞ്ഞു. ”എതിർക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ജോലി. ഞാൻ ഒരു ചീഫ് ഇമാമാണ്. ഞങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം പരസ്പരം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്, ‘
Discussion about this post