ചണ്ഡിഗഢ്: ബംഗാളിൽ കോൺഗ്രസ്സുമായി ഒരു സഖ്യത്തിനും ഇല്ല എന്ന മമത ബാനർജിയുടെ പ്രഖ്യാപനത്തിന്റെ ക്ഷീണം മാറും മുമ്പേ പഞ്ചാബിൽ നിന്നും അടുത്ത തിരിച്ചടി കിട്ടി കോൺഗ്രസ്. കോൺഗ്രസ്സുമായി ഒരു സഖ്യത്തിനും പഞ്ചാബിൽ സാധ്യത ഇല്ല എന്ന് ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാൻ തുറന്ന് പ്രഖ്യാപിച്ചതോടെയാണിത്.
ഒരേ കാര്യം പറയാൻ നിങ്ങൾ എത്ര തവണ എന്നെ പ്രേരിപ്പിക്കും? ഈ രാജ്യത്ത് പഞ്ചാബ് ആയിരിക്കും ഹീറോ , ആം ആദ്മി പാർട്ടി 13-0 ന് ജയിക്കും മമത പോയ ക്ഷീണം ഒന്ന് മാറ്റാൻ പരിശ്രമിക്കുന്നതിന് ഇടയിൽ കോൺഗ്രസിന് ഇടിത്തീയായി പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു
ഡൽഹിയിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എഎപി ഇൻഡി സഖ്യവുമായി ബന്ധത്തിൽ ഏർപെട്ടുവെങ്കിലും പഞ്ചാബിൽ ആം ആദ്‌മിയും കോൺഗ്രസ്സും തമ്മിലുള്ള തർക്കം കുറച്ചു കാലമായി നടന്നു കൊണ്ടിരിക്കുകയാണ്.
നേതാക്കൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, കോൺഗ്രസുമായി ഒരു സഖ്യത്തിലും ഏർപ്പെടാതെ 13 ലോക്‌സഭാ സീറ്റുകളിലും എഎപി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ഭഗവന്ത് മാൻ ബുധനാഴ്ച വ്യക്തമാക്കി. 13 ലോക്‌സഭാ സീറ്റുകളിലേക്ക് സാധ്യതയുള്ള 40 പേരുടെ പേരുകൾ ഞങ്ങളുടെ പരിഗണനയിലുണ്ട് “ഒരു ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന് മുതൽ നാല് വരെ സ്ഥാനാർത്ഥികളുണ്ട്. ഞങ്ങൾ സർവേകൾ നടത്തും, വിജയസാധ്യതയാണ് ഞങ്ങൾ ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നതിനുള്ള മാനദണ്ഡം”, ഭഗവന്ത് മാൻ പറഞ്ഞു.
ഇതോടു കൂടി നിലവിൽ തന്നെ തുലാസിലായ ഇൻഡി സഖ്യത്തിന്റെ നില കൂടുതൽ പരുങ്ങലിൽ ആയിരിക്കുകയാണ്
Discussion about this post