ന്യൂഡല്‍ഹി: ദേശീയ സമ്മതിദായക ദിനമായ ഇന്ന് ഒരു കോടിയിലധികം കന്നിവോട്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.നമോ നവ മത്ഡാറ്റ സമ്മേളനത്തിലൂടെ രാജ്യത്തെ 5,000 സ്ഥലങ്ങളിലെ ആദ്യ വോട്ടര്‍മാരോടാണ് പ്രധാനമന്ത്രി മോദി വെര്‍ച്വലായി സംവദിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണത്തിനാണ് മോദി തുടക്കം കുറിക്കുന്നത്. ഭാരതീയ ജനതാ യുവ മോര്‍ച്ചയാണ് നമോ നവ മത്ഡാറ്റ സമ്മേളനം സംഘടിപ്പിക്കുന്നത്.
ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയധികം വോട്ടര്‍മാരുമായി സംവദിക്കുന്നത്. ഈയൊരു സമ്മളനം ഒരു കോടി ആദ്യ വോട്ടര്‍മാരിലേക്ക് എത്തുമെന്ന് ‘ഭാരതീയ ജനതാ യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. 2014 മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതിലും , 2019 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിലും യുവ വോട്ടര്‍മാരുടെ പങ്ക് നിര്‍ണായകമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ അങ്ങേയറ്റം ആവേശത്തോടെയാണ് രാജ്യത്തെ യുവ വോട്ടര്‍മാര്‍ കാണുന്നത്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള നിരവധി നയങ്ങളാണ് മോദി സര്‍ക്കാരിന്റെത്. 36 വര്‍ഷത്തിന് ശേഷമുള്ള പുതിയ വിദ്യാഭ്യാസ നയം, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, എയ്റോസ്പേസ്, എന്നി മേഖലകളെല്ലാം ഉയര്‍ന്നുവരുന്നത് ഈ സര്‍ക്കാരിന്റെ നയങ്ങളാണ്. 25 കോടിയോളം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമാണെന്നും യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു.
Discussion about this post