ന്യൂഡല്‍ഹി: യുവാക്കളുടെ വോട്ടിന് വലിയ ശക്തി ഉണ്ടെന്നും, വോട്ട് രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്നും പുതിയ വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി . വരുന്ന 25 വര്‍ഷം യുവജനങ്ങള്‍ക്കും രാജ്യത്തിനും വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്മതിദായക ദിനത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.
രാജ്യം 2047 ഓടെ വീക്ഷിത് ഭാരത് ആകാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ യുവക്കളുടെ വോട്ടിന്‍ മേലാണ്F ഇന്ത്യയുടെ പുതിയ ദിശ എന്താണെന്ന് തീരുമാനിക്കാന്‍ കഴിയു. ബഹിരാകാശം, പ്രതിരോധം , സാങ്കേതിക വിദ്യ , തുടങ്ങി നിരവധി മേഖലകള്‍ നിങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. യുവാക്കള്‍ ഡിജിറ്റല്‍ വിപ്ലവത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്കാണ് എന്റെ മുന്‍ഗണന. ഞാന്‍ എന്നും ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് രാജ്യത്തെ യുവാക്കളെയാണ്. ഒരോ പൗരനും അവരുടെ വോട്ടുകള്‍ ആര്‍ക്ക് കൊടുക്കണം , രാജ്യം ആര് ഭരിക്കണം എന്നുള്ളതെല്ലാം തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു കോടിയിലധികം കന്നിവോട്ടര്‍മാരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിച്ചത്. നമോ നവ മത്ഡാറ്റ സമ്മേളനത്തിലൂടെ രാജ്യത്തെ 5,000 സ്ഥലങ്ങളിലെ ആദ്യ വോട്ടര്‍മാരോടാണ് പ്രധാനമന്ത്രി മോദി വെര്‍ച്വലായി സംവദിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണത്തിനാണ് മോദി ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഭാരതീയ ജനതാ യുവ മോര്‍ച്ചയാണ് നമോ നവ മത്ഡാറ്റ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയധികം കന്നിവോട്ടര്‍മാരുമായി ഒരേ സമയം ഒരു പ്ലാറ്റ്ഫോമില്‍ സംവദിക്കുന്നത്.
Discussion about this post