ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിളും. ഡൂഡിലൊരുക്കിയാണ് അന്താരാഷ്ട്ര ടെക് ഭീമൻ രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നത്. വിവിധ കാലഘട്ടങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ വ്യത്യസ്ത സ്‌ക്രീനുകളിലായി ഡൂഡിലിൽ ആവിഷ്‌കരിച്ചിരിക്കുന്നു.
ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലും കളർ ടിവിയിലും ഏറ്റവും ഒടുവിൽ സ്മാർട്ട്‌ഫോണിൻറെ സ്‌ക്രീനിലുമായി ആണ് പരേഡ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഒട്ടകപ്പുറത്തുള്ള പരേഡുകൾ മുതൽ വ്യോമസേനയുടെ ആകാശ വിസ്മയം വരെ ഇതിൽ അണിനിരത്തിയിട്ടുണ്ട്.
വൃന്ദ സവേരി എന്ന കലാകാരിയാണ് ഈ ഗൂഗിൾ ഡൂഡിലൊരുക്കിയത്. കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ കലാകാരൻ പാർത്ഥ് കൊതേക്കർ ഒരുക്കിയ കടലാസ് രൂപമാണ് ഗൂഗിൾ ഡൂഡിലായി കൊടുത്തിരുന്നത്.
Discussion about this post