തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാർത്ഥികളാണ് മൂവരും.
വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് ആണ് സംഭവം. നാല് പേരാണ് കുളിക്കാനിറങ്ങിയത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ ഇറങ്ങിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post