ബ്രസീലിയ: സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള കോസ്‌മെറ്റിക് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഗായിക മരിച്ചു. പ്രശസ്ത ബ്രസീലിയൻ ഗായിക ഡാനി ലീ (ഡീനിയേലെ ഫോൻസെക മഷാഡോ) (42) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഡാനിയ്ക്ക് ശാരീരിക വിഷമതകൾ അനുഭവപ്പെട്ടിരുന്നു. ഇത് രൂക്ഷമായതിനെ തുടർന്നായിരുന്നു മരണം.
കൊഴുപ്പ് നീക്കം ചെയ്യാനുള്ള ‘ലിപ്പോസക്ഷൻ’ സർജറിക്കായിരുന്നു ഗായിക വിധേയയായത്. ഡാനിയുടെ വയറിൽ നിന്നും പൃഷ്ടഭാഗത്ത് നിന്നും കൊഴുപ്പ് നീക്കം ചെയ്യുകയും, സ്തനങ്ങൾ ചെറുതാക്കുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയ പൂർത്തിയായതിന് തൊട്ട് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രി അധികതർ അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
‘അയാം ഫ്രം ദ ആമസോൺ…’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ഡാനി പ്രശസ്തയായത്. അഞ്ച് വയസ്സുമുതൽ തന്നെ സംഗീതം അഭ്യസിച്ചിരുന്ന ഡാനി ടാലന്റ് ഷോകളിലൂടെയാണ് പ്രശസ്തയായത്. ആമസോൺ കാടുകളുടെ ഭാഗമായ അഫുവയിൽ ആയിരുന്നു ഡാനിയുടെ ജനനം. ഭർത്താവും ഏഴ് വയസുള്ള മകളും് ഡാനി ലീക്ക് ഉണ്ട്. .
Discussion about this post