ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുടെ (ജാക്‌സ) ചാന്ദ്ര ലാൻഡറായ സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (SLIM) ചന്ദ്രനിൽ ഇറങ്ങിയത് , യഥാർത്ഥ ലാൻഡിംഗ് സൈറ്റിൽ നിന്ന് ഏകദേശം 55 മീറ്റർ കിഴക്കാണ് പര്യവേഷണ വാഹനം ലാൻഡ് ചെയ്തത്. അതായത് 100 മീറ്റർ ചുറ്റളവിലുള്ള കൃത്യതയാണ് ജപ്പാന്റെ ചാന്ദ്ര പര്യവേഷണ വാഹനത്തിനുണ്ടായത്. എന്നാൽ ഈ ലാന്ഡിങ്ങിന് അവരെ സഹായിച്ചത് ഇന്ത്യയുടെ ചന്ദ്രയാൻ -2 ൽ നിന്നുള്ള നിർണായകമായ വിവരങ്ങൾ ആയിരിന്നു.
50 മീറ്റർ ഉയരത്തിൽ വച്ച് ജപ്പാന്റെ പേടകം പകർത്തിയ ചിത്രങ്ങളും ചന്ദ്രയാൻ നൽകിയ ചിത്രങ്ങളും സമന്വയിപ്പിച്ചാണ് ഹോവെറിങ്ങിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത് എന്ന് ജാക്സ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ശാസ്ത്രം ഒരിക്കലും തോൽക്കുന്നില്ല എന്ന വസ്തുത അടിവരയിടുന്ന സംഭവമാണ് ഇപ്പോൾ സത്യത്തിൽ നടന്നത്. കാരണം ശാസ്ത്ര പരീക്ഷണങ്ങളിലെ പരാജയങ്ങൾ പോലും അമൂല്യമായ വിവരങ്ങൾ നൽകുവാൻ കഴിവുള്ളതാണ്. അതാണ് ഇപ്പോൾ നടന്നതും
ചന്ദ്രയാൻ-2 യഥാർത്ഥത്തിൽ ഒരു പരാജയപ്പെട്ട ദൗത്യം ആയാണ് കരുതപ്പെടുന്നത്. അതിന്റെ ലക്‌ഷ്യം പൂർണ്ണമായും പൂർത്തിയാക്കുന്നതിന് ചന്ദ്രയാൻ -2 പരാജയപ്പെട്ടെങ്കിലും അതിനു ശേഷമുള്ള ചന്ദ്രയാൻ മൂന്നിന് വേണ്ടിയുള്ള പല വിലപ്പെട്ട വിവരങ്ങളും ഐ എസ് ആർ ഓ ക്ക് നൽകിയതും, ഇപ്പോൾ ജപ്പാന്റെ ബഹിരാകാശ പേടകത്തെ ചന്ദ്രനിൽ ഇറങ്ങാൻ സഹായിച്ചതും പൂർണ്ണമായും വിജയിക്കാത്ത ചന്ദ്രയാൻ – 2 പേടകമാണ്
ചന്ദ്രയാൻ-2 2019-ൽ ചന്ദ്രനിൽ ഇറങ്ങുക എന്ന അന്തിമ ലക്ഷ്യം നേടിയിരിക്കില്ല, എന്നാൽ അതിൻ്റെ ഓർബിറ്റർ ഇപ്പോൾ ഏകദേശം അഞ്ച് വർഷമായി ചന്ദ്രനിൽ നിന്നുള്ള നിർണായക വിവരങ്ങൾ നൽകുന്നുണ്ടെന്ന് ഇസ്‌റോ ശാസ്ത്രജ്ഞർ പറഞ്ഞു. കഴിഞ്ഞ വർഷം അതിൻ്റെ പിൻഗാമിയായ ചന്ദ്രയാൻ -3 ൻ്റെ വിജയം രൂപപ്പെടുത്തുന്നതിലും ഇത് നിർണായകമായിരുന്നു
ചന്ദ്രയാൻ -3 ലാൻഡിംഗ് ആസൂത്രണം ചെയ്യുന്നതിനായി ഞങ്ങൾ ചന്ദ്രയാൻ -2 ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങളാണ് വിശകലനം ചെയ്തത് . മുൻകാലങ്ങളിൽ ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഇത് ഞങ്ങളെ സഹായിച്ചു. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഇത് ഞങ്ങളെ തുടർന്നും സഹായിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വെള്ളിയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു
Discussion about this post