തിരുവനന്തപുരം:നിയമസഭയിലേക്ക് മഹിള കോണ്‍ഗ്രസിന്റെ മാര്‍ച്ച്. അരി വിലവര്‍ധനയും കാലിയായ മാവേലി സ്‌റ്റോറുകളും ജനജീവിതം ദുസ്സഹമാക്കുന്നു എന്ന് ആരോപിച്ചു കൊണ്ടാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത്. കാലിക്കലങ്ങള്‍ കൈയില്‍ പിടിച്ചുകൊണ്ടാണ് മഹിള കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. നൂറുകണക്കിന് വീട്ടമ്മമാര്‍ അണിനിരക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്.
.
മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. 12,000 കോടിയിലേറെയാണ് സപ്ലൈകോയുടെ കടം. ബജറ്റില്‍ വകയിരുത്തിയ തുകയുടെ പകുതി പോലും നല്‍കിയിട്ടില്ല. രണ്ടാഴ്ചക്കുള്ളില്‍ അരിവില 10 രൂപ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. മാവേലി സ്‌റ്റോറുകളില്‍ ഒഴിഞ്ഞ റാക്കുകള്‍ മാത്രമാണ്. സര്‍ക്കാര്‍ അടിയന്തരമായി ആയിരം കോടി രൂപയെങ്കിലും സപ്ലൈകോക്ക് നല്‍കണം. അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.
പോലീസ് ബാരിക്കേഡ് ഉയര്‍ത്തി മാര്‍ച്ച് തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ ഇതിന് മുകളില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. പിണറായി ഭരണം തുലയട്ടേ, ആരാണ് ആരാണ് പിണറായി എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മഹിള കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
Discussion about this post