ന്യൂഡൽഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. സർക്കാർ തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.
കേരളം, മദ്ധ്യപ്രദേശ്, ഡൽഹി, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നിരോധനം നീട്ടുന്നത്. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ സിമി പ്രവർത്തകർ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെട്ടെന്ന് നീക്കിയാൽ രാജ്യത്ത് വീണ്ടും സംഘർഷാവസ്ഥ നിലനിൽക്കുമെന്നും കേന്ദ്രം പറയുന്നു.
1977ൽ രൂപീകൃതമായ സിമി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആരോപിച്ച് 2001ലാണ് ആദ്യമായി നിരോധിക്കുന്നത്.
Discussion about this post