ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് നടന്നു. ഇന്ത്യൻ കരസേന, നാവിക സേന, വ്യോമ സേന, കേന്ദ്ര സായുധ പോലീസ് സേന എന്നിവരുടെ മ്യൂസിക്ക് ബാന്റുകളാണ് മനം മയക്കുന്ന ട്യൂണുകൾ കൊണ്ട് തലസ്ഥാനത്തെ അതിശയിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ദങ്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ശംഖനാഥത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ വീർ ഭാരത്, സങ്കം ദുർ, ദേശോം കാ സർത്തജ് ഭാരത്, ഭഗീരതി, എന്നീ മനോഹരമായ ട്യൂണുകളും അവതരിപ്പിച്ചു. ലഫ്. കേണൽ വിമൽ ജോഷിയായിരുന്നു ചടങ്ങിന്റെ പ്രധാന സംഘാടകൻ.
സ്ത്രീ ശക്തിയുടെ അടയാളമായാണ് രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക്ക് ദിനം നടന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു റിപ്പബ്ലക്ക് ദിന പരേഡിന്റെ മുഖ്യാതിഥി. ‘വികസിത ഭാരതം’, ഭാരത് ലോക് തന്ത്രാ കി മാതൃക’ എന്നീ ആശയങ്ങളിൽ ഊന്നിയതായിരുന്നു ഈ റിപ്പബ്ലിക്ക് ദിനം.
Discussion about this post