വാഷിംഗ്ടണ്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങളില്‍ പാകിസ്ഥാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ ശ്രമിയ്ക്കണമെന്ന് അമേരിക്ക. ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഭീകരതയ്‌ക്കെതിരായ നിലപാടില്‍ യാതൊരു വിവേചനവുമുണ്ടാവില്ലെന്ന വാക്ക് പാലിയ്ക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തില്‍ സംഭവിച്ചത് പോലെ പാകിസ്ഥാന്‍ ഒഴിവ് കഴിവുകള്‍ പറയരുതെന്നും ഭീകരര്‍ക്ക് സംരക്ഷണമൊരുക്കരുതെന്നും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് നടപടി കാത്തിരിയ്ക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി.
ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്. പത്താന്‍കോട്ട് ഭീകരാക്രമണം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അന്വേഷണം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടി ഉചിതമായെന്നും വിദേശകാര്യ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
Discussion about this post