മുംബൈ: ലോകം എഐയോടൊപ്പം ചേർന്ന് കുതിച്ചുപായുകയാണ്. സർവ്വമേഖലകളും ഇന്ന് എഐയുടെ സഹായം തേടുന്നു. ഈ ഒഴുക്കിനിടയിൽ സാധാരണക്കാരന് ഈ സൗകര്യങ്ങളൊക്കെ അപ്രാപ്യമാകുന്നുണ്ടോയെന്ന് സംശയമാണ്. പൂർണമായും എഐ സാധാരണക്കാർ ഉപയോഗപ്പെടുത്തുന്നുണ്ടോ അവർക്കതിന്റെ സൗകര്യം ലഭിക്കുന്നുണ്ടോ എന്നതൊക്കെ ചോദ്യങ്ങളാണ്. ഈ അവസരത്തിലാണ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് റിലയൻസ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. ജിയോ ബ്രെയിൻ എന്നാണ് മുകേഷ് അംബാനി സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന തരത്തിൽ അവതരിപ്പിച്ച പുത്തൻ പ്ലാറ്റ്‌ഫോമിന്റെ പേര്.
5ജി ഇന്റഗ്രേറ്റഡ് മെഷൻ ലേർണിങ് – എഐ പ്ലാറ്റ്ഫോമായ ജിയോ ബ്രെയിൻ ടെലിക്കോം ഓപ്പറേറ്റർ നെറ്റ്വർക്കുകൾ, എന്റർപ്രൈസ് നെറ്റ്വർക്കുകൾ, വ്യവസായ- ഐടി പരിതസ്ഥിതികൾ എന്നിവയുടെ പ്രവർത്തനങ്ങളിലേക്ക് മെഷീൻ ലേർണിങ് കഴിവുകൾ അനായാസം വ്യാപിപ്പിക്കും. രണ്ട് വർഷമായി നൂറു കണക്കിന് എൻജീനിയർമാർ റിസർച്ച് ചെയ്ത് ഡവലപ്പ് ചെയ്‌തെടുത്തതാണ് ഈ പ്ലാറ്റ്‌ഫോം. വിവിധ ഡാറ്റകൾ വിശകലനം ചെയ്യാനാകുന്ന മെഷീൻ ലേണിങ് അധിഷ്ഠിത സേവനങ്ങൾ ക്രിയേറ്റ് ചെയ്യാൻ ഡെവലപ്പർമാർക്ക് 500-ലധികം ടൂളുകൾ ജിയോ ബ്രെയിൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
വേഗത്തിലും കാര്യക്ഷമമായും പ്രവർത്തനങ്ങൾ നടത്താൻ സംരംഭങ്ങളെ പ്രാപ്തമാക്കുന്നതിന് ഓട്ടോമേഷനും ജനറേറ്റീവ് എ.ഐ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഒരു എ.ഐ, എം.എൽ അധിഷ്ഠിത സംവിധാനമാണിത്. വിവിധ സ്ഥാപനങ്ങൾക്ക് അവരുടെ സേവനങ്ങളിൽ എഐ സവിശേഷതകൾ കൊണ്ടുവരാൻ ജിയോയുടെ പുതിയ സംരംഭം സഹായകമാകും എന്നാണ് കരുതപ്പെടുന്നത്.
ഇമേജ്- ടു- വീഡിയോ ജനറേഷൻ, ടെക്സ്റ്റ്- ടു -മ്യൂസിക് ജനറേഷൻ, ടെക്സ്റ്റ്- ടു- ഇമേജ്, വീഡിയോ ജനറേഷൻ, സ്പീച്ച്- ടു-സ്പീച്ച് ട്രാൻസ്ലേഷൻ, സ്പീച്ച്- തുടങ്ങിയ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗിനും (എൻഎൽപി) എഐ ജനറേഷൻ ടാസ്‌ക്കുകൾക്കും ടെക്സ്റ്റിലേക്കുള്ള വിവർത്തനത്തിനും വിവിധ സ്ഥാപനങ്ങൾക്ക് ജിയോ ബ്രെയിൻ ഉപയോഗിക്കാം.
കൂടാതെ കോഡിംഗിനായി, പ്ലാറ്റ്ഫോം കോഡുകളുടെ ജനറേഷൻ, ഡിസ്‌ക്രിപ്ഷൻ, ഒപ്റ്റിമൈസേഷൻ, ഡീബഗ്ഗിംഗ് എന്നിവ ജിയോ ബ്രെയിൻ സാധ്യമാക്കുന്നു. മാത്രമല്ല ML ചെയിനിംഗ്, ഹൈപ്പർപാരാമീറ്റർ ട്യൂണിംഗ്, ഫീച്ചർ എഞ്ചിനീയറിംഗ് തുടങ്ങിയ പ്രധാന ML കഴിവുകളും ജിയോ ബ്രെയിൻ പ്ലാറ്റ്‌ഫോമിന് ഉണ്ട്. ഈ സേവനങ്ങളെല്ലാം ഒന്നിച്ചോ പ്രത്യേക സേവനങ്ങളായോ തെരഞ്ഞെടുക്കാം.
രാജ്യത്തെ എ.ഐ സാങ്കേതികവിദ്യയുടേയും സേവനങ്ങളുടെയും വളർച്ചയിൽ കുതിപ്പേകാനും ‘ജിയോ ബ്രെയിനി’ന് കഴിയുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം ജിയോ ബ്രെയിൻ സേവനം എന്ന് മുതൽ ലഭ്യമാകും എന്ന കാര്യം ജിയോ വ്യക്തമാക്കിയിട്ടില്ല
Discussion about this post