ബംഗളൂരു: മൂര്‍ഖന്‍ പാമ്പിനെ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ബംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍ . ബംഗളൂരു സ്വദേശിയായ പുരുഷോത്തം ആണ് പിടിയിലായത്.ബാങ്കോക്കില്‍നിന്ന് പാമ്പിനെ കടത്തുകയായിരുന്നു ഇയാള്‍.
യാത്രക്കാരന്റെ ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബാഗിനുള്ളില്‍ ഒരു കുപ്പി ശ്രദ്ധയില്‍ പെടുന്നത്.കുപ്പി തുറന്ന് പരിശോധിച്ചു.അപ്പോഴാണ് പാമ്പിനെ കണ്ടത് .ശേഷം വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരനെ വനം വകുപ്പിനെ ഏല്‍പ്പിച്ചു. വിഷം ശേഖരിക്കാനാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സാദ്ധ്യതകളും അന്വേഷിച്ചുവരുകയാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റ് കള്ളക്കടത്തു സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post