ടെൽ അവീവ്: പലസ്തീൻ അഭയാര്ഥികള്ക്കായുള്ള ജീവകാരുണ്യ സഹായങ്ങൾ കൊടുക്കുന്ന യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയിൽ പൂർണ്ണമായും ഹമാസിന്റെ നുഴഞ്ഞു കയറ്റം നടന്നിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞ് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ബുധനാഴ്ച നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന ഈ സാഹചര്യം വ്യക്തമാക്കിയത്
യു എൻ ആർ ഡബ്ല്യു എയിൽ പൂർണമായും ഹമാസ് നുഴഞ്ഞുകയറിയിരിക്കുകയാണ്,” ജറുസലേമിലെ യുഎൻ അംബാസഡർമാരുടെ യോഗത്തിൽ നെതന്യാഹു പറഞ്ഞു, അതിനാൽ തന്നെ “യു എൻ ആർ ഡബ്ല്യു എയ്ക്ക് മാറ്റി അതിനു പകരമായി മറ്റ് യുഎൻ ഏജൻസികളെയും മറ്റ് സഹായ ഏജൻസികളുടെയും സഹായം ഗാസയ്ക്ക് ലഭിക്കേണ്ടതുണ്ട്.
ഒക്ടോബർ 7 ലെ ആക്രമണത്തിൽ 12 ഓളം യു എൻ ആർ ഡബ്ള്യു ഏജന്റുമാർ നേരിട്ടും അല്ലാതെയും പങ്കെടുത്തിട്ടുണ്ട് എന്ന വാർത്ത പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് ഏജൻസിക്ക് പ്രധാനമായും ധനം സംഭാവന ചെയ്യുന്ന അനവധി രാജ്യങ്ങൾ അവരുടെ സംഭാവനകൾ നിർത്തി വച്ചിരുന്നു. ഇതിനെ തുടർന്ന് സ്വതന്ത്രമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് യു എൻ ആർ ഡബ്ല്യു എ രംഗത്ത് വന്നിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
യു എൻ ആർ ഡബ്ള്യു എ, അതിന്റെ സ്കൂളുകളായാലും മറ്റ് സ്ഥാപനങ്ങൾ ആയാലും പൂർണ്ണമായും ഹമാസിന്റെ സേവനത്തിനാണ് ഉപയോഗിക്കുന്നത്. വളരെ ഖേദത്തോടെയാണ് ഞാൻ ഇത് പറയുന്നത് , കാരണം ഗാസയിൽ സഹായം വാഗ്ദാനം ചെയ്യാൻ വസ്തുനിഷ്ഠവും ക്രിയാത്മകവുമായ ഒരു സംവിധാനം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു എന്നാൽ അങ്ങനെയല്ല നടന്നത്. സാഹചര്യം അങ്ങനെയാണെങ്കിലും നിലവിൽ ഗാസയിൽ നമുക്ക് അത്തരമൊരു സഹായ സംവിധാനം ആവശ്യമാണ്, എന്നാൽ യു എൻ ആർ ഡബ്ല്യു എ ഒരിക്കലും ആ സംവിധാനം അല്ല, നെതന്യാഹു തുറന്ന് പറഞ്ഞു
Discussion about this post