കൊൽക്കൊത്ത: ഇൻഡി സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റുകൾ പോലും നേടാനാകുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് അവർ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിൽ തൻ്റെ സംസ്ഥാനത്തെ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കോൺഗ്രെസ്സിനെതിരെയുള്ള രൂക്ഷമായ ആക്രമണം നടത്തി കൊണ്ട് മമത ബാനർജി രംഗത്ത് വന്നിരിക്കുന്നത്.
“കോൺഗ്രസ് 40 സീറ്റ് നേടുമോ എന്ന് എനിക്ക് സംശയമുണ്ട്. ഞാൻ രണ്ട് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു, സ്വാഭാവികമായും അവരെ അതിൽ വിജയിക്കാൻ അനുവദിക്കുമായിരുന്നു. എന്നാൽ അവർ കൂടുതൽ ആഗ്രഹിച്ചു. ഞാൻ പറഞ്ഞു ശരി, 42-ലും മത്സരിക്കൂ. അതിനുശേഷം അവരുമായി ഒരു സംഭാഷണവും ഉണ്ടായിട്ടില്ല,” ഒരു ദേശീയ മദ്ധ്യമത്തിനു കൊടുത്ത ഇന്റർവ്യൂവിൽ മമത ബാനർജി വ്യക്തമാക്കി
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ച് അനൗദ്യോഗിക ചാനലുകളിലൂടെ അറിയേണ്ടി വന്നതിന്റെ നിരാശയും മമതാ ബാനർജി പങ്കുവച്ചു. ബാംഗ്ലൂരിൽ അവർ ഒരു പരിപാടിയുമായി വന്നിട്ട് ഇൻഡി ബ്ലോക്ക് അംഗമായിട്ടു കൂടി അവർ എന്നെ അറിയിച്ചില്ല, മമത ബാനർജി പറഞ്ഞു. എന്തായാലും നിതീഷ് കുമാർ പോവുകയും, മമത ബാനർജി ഇലയ്ക്കും മുള്ളിനും അടുക്കാതിരിക്കുകയും ആം ആദ്മി പാർട്ടി ത്രിശങ്കുവിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇൻഡി സഖ്യത്തിന്റെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.
Discussion about this post