എറണാകുളം: കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും, ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. ഹൈക്കോടതിയുൾപ്പടെയുള്ളതാണ് ജുഡീഷ്യൽ സിറ്റി.
ഈ മാസം 17 ന് ജുഡീഷ്യൽ സിറ്റിയ്ക്കായുള്ള സംയുക്ത സ്ഥല പരിശോധന നടത്തും. മന്ത്രിമാരുടെയും ജഡ്ജിമാരുടെയും സാന്നിദ്ധ്യത്തിലായിരിക്കും ഇത്. ജുഡീഷ്യൽ സിറ്റിയ്ക്കായി ഇപ്പോൾ കണ്ടെത്തിയ 27 ഏക്കർ സ്ഥലത്തിന് പുറമേ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം കൂടി ഏറ്റെടുക്കും. ഹൈക്കോടതിയ്ക്ക് പുറമേ, ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെൻറർ തുടങ്ങിയവയും ജുഡീഷ്യൽ സിറ്റിയിൽ ഉണ്ടാകും.
അതേസമയം ഹൈക്കോടതി മാറ്റം അഭിഭാഷകരിൽ വലിയ എതിർപ്പാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച് അഭിഭാഷക കൂട്ടായ്മ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യൽ സിറ്റിയ്ക്കായി ധാരണയിൽ എത്തിയത്. നിലവിലെ ഹൈക്കോടതി സമുച്ചയത്തിന് സ്ഥല പരിമിതി ഉണ്ട്. ഇതേ തുടർന്നാണ് ജുഡീഷ്യൽ സിറ്റിയെക്കുറിച്ച് ആലോചന ആരംഭിച്ചത്.
Discussion about this post