മാലെ: മാലിദ്വീപിൽ ആഭ്യന്തരരാഷ്ട്രീയം കലങ്ങിമറിയുന്നു. മാലിദ്വീപിലെ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സ് പാർട്ടിയും ഇന്ന് പാർലമെന്റിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പ്രസ്താവനയിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നയത്തിനെ ഇരു പാർട്ടികളും ആഞ്ഞടിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്.
പാർലമെന്റ് തള്ളിക്കളഞ്ഞ മൂന്ന് മന്ത്രിമാരെ വീണ്ടും നിയമിച്ചതിനാൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം ഇന്ന് രാവിലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രസിഡൻഷ്യൽ പ്രസ്താവന നടത്തുമെന്നൈാണ് വിവരം.
കഴിഞ്ഞ മാസം, നയതന്ത്ര തർക്കത്തിനിടയിൽ, ഇരു പ്രതിപക്ഷപാർട്ടികളും ഇന്ത്യയെ രാജ്യത്തിന്റെ ‘ഏറ്റവും ദീർഘകാല സഖ്യകക്ഷി’ എന്ന് വിശേഷിപ്പിച്ചിരുന്നു. മുയിസുവിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു.
Discussion about this post