ലക്‌നൗ: മുസ്ലീം വിഭാഗങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന ക്ഷേത്രഭൂമികൾ ഹിന്ദുക്കൾക്ക് തിരികെ നൽകാൻ തയ്യാറാകണമെന്ന് ശീരാമ ജന്മഭൂമി ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ജ്ഞാൻവാപി മന്ദിരം, കൃഷ്ണ ജന്മഭൂമി എന്നിവിടങ്ങൾ ഹിന്ദുക്കൾക്ക് വിട്ട് നൽകണം. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചാൽ ഹിന്ദുക്കൾക്ക് നിയമനടപടികൾ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂനെയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യ, ജ്ഞാൻവാപി, കൃഷ്ണ ജന്മഭൂമി. ഈ മുന്നെണ്ണവും ഹിന്ദുക്കൾക്ക് വിട്ട് നൽകാൻ മുസ്ലീം വിഭാഗം തയ്യാറാകണം. ഹിന്ദുക്കൾ നിയമ പോരാട്ടം നടത്താൻ ആഗ്രഹിക്കുന്നില്ല. കാരണം നാം ജീവിക്കേണ്ടത്
ഭൂതകാലത്തിലല്ല, മറിച്ച് ഭാവിയിലേക്ക് ആണ്. രാജ്യത്തിന്റെ ഭാവി നല്ലതായിരിക്കണം. കൂപ്പു കൈകളോടെ അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാൻവാപി, മഥുര എന്നിവിടങ്ങളിലെ മസ്ജിദുകൾ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണ്. ഇക്കാര്യം മുസ്ലീം വിഭാഗം മനസ്സിലാക്കണം. അധിനിവേശ ശക്തികളുടെ ആക്രമണം ഹിന്ദുക്കളിൽ ഉണ്ടാക്കിയ മുറിവും അത് നൽകുന്ന വേദനയും മനസ്സിലാക്കാണം. ഹിന്ദുക്കളുടെ ഹൃദയത്തിലേറ്റ ഏറ്റവും വലിയ മുറിവുകളാണവ. ഹിന്ദുക്കൾ വേദനയിലാണ്. നിങ്ങൾക്കേ ആ വേദന സുഖപ്പെടുത്താൻ കഴിയുകയുള്ളൂ. അതിനാൽ കയ്യടക്കിവച്ച ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് തിരികെ നൽകണം. സമാധാനപരമായി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടട്ടേ. രാജ്യത്തിന്റെ സാഹോദര്യം ഊട്ടി ഉറപ്പിക്കാൻ അതുവഴി കഴിയട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post