എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ വയനാട് സ്വദേശി ഡെന്നിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 33 ലക്ഷം രൂപ വിലമതിക്കുന്ന 3.299 കിലോ കഞ്ചാവാണ് പിടികൂടിയത്.
ബാങ്കോക്കിൽ നിന്നുമാണ് ഇയാൾ കഞ്ചാവുമായി എത്തിയത്. എന്നാൽ കസ്റ്റംസിന്റെ പരിശോധനയ്ക്കിടെ പിടിയിൽ ആകുകയായിരുന്നു. ചെക്ക്- ഇൻ ബാഗേജിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. എട്ട് പാക്കറ്റ് കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തായി കസ്റ്റംസ് അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തക്ക് കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Discussion about this post