കോട്ടയം: ബജറ്റ് അവതരണത്തിന് പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ പി.സി ജോർജ്. കെഎൻ ബാലഗോപാൽ നാണം കെട്ടവനാണെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ താങ്ങുവിലയായി കൂട്ടിയ 10 രൂപ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.സി ജോർജ്.
കാശ് തന്നാൽ എ ബഡ്ജറ്റ്, കാശ് തന്നില്ലേൽ ബി ബഡ്ജറ്റ്. എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എത്ര നാണം കെട്ടവൻ ആണ് മന്ത്രി. കെ.എം മാണിയുടെ കാലത്ത് റബ്ബർ കർഷകർക്ക് ഒരു കിലോ 170 രൂപയാണ് തറവില പ്രഖ്യാപിച്ചത്. എന്നാൽ ഈ മന്ത്രി 10 രൂപയാണ് വർദ്ധിപ്പിച്ചത്. അത് അവന്റെ അപ്പന് കൊണ്ടുപോയി കൊടുക്കാൻ പറ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 250 രൂപ വില തന്നുകൊള്ളാമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എഴുതി വച്ച് ജനങ്ങളുടെ വോട്ട് മേടിച്ച് രണ്ടര വർഷം കഴിഞ്ഞപ്പോ 10 ഉലുവ കൊടുക്കാമെന്ന് അതാണ് വീട്ടിൽ കൊണ്ട് കൊടുക്കാൻ ഞാൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കുറി റബ്ബറിന് 180 രൂപയാണ് താങ്ങുവിലയായി വർദ്ധിപ്പിച്ചത്. 1698.30 കോടിരൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
Discussion about this post