തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം പിൻവലിച്ചത്. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു വി.ഡി സതീശന്റെ പരാമർശം.
കൃത്യനിർവ്വഹണം നടത്തുന്നതിൽ ലോകായുക്ത പൂർണ പരാജയം ആണെന്നായിരുന്നു വി.ഡി സതീശന്റെ പരാമർശം. എന്നാൽ ഹർജി പരിഗണിച്ച കോടതി ഈ പരാമർശത്തെ വിമർശിച്ചു. ഇതിന് പിന്നാലെ പരാമർശം പിൻവലിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതിന് ശേഷം അദ്ദേഹം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിലാണ് പരാമർശം പിൻവലിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നാണ് വ്യക്തമാക്കിയാണ് സത്യവാങ്മൂലം. അതേസമയം, കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി ഈ മാസം 29 ന് കോടതി പരിഗണിക്കും.
Discussion about this post