കൊച്ചി: വായ്പ സംബന്ധിച്ച പൂർണ വിവരങ്ങൾ വായ്പ എടുത്തയാൾക്ക് നൽകണമെന്ന് സഹകരണവകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ. ഐരാപുരം സർവീസ് സഹകരണ ബാങ്കിൽ നിന്നും തൻറെ വായ്പ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വിവരങ്ങൾ നൽകാമെന്ന് സഹകരണവകുപ്പ് അറിയിച്ചു.ഐരാപുരം കുന്നക്കുരുടി സ്വദേശി തമ്പി സമർപ്പിച്ച പരാതിയിലാണ് നടപടി.
സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ ( കുന്നത്തുനാട്) സമർപ്പിച്ച റിപ്പോർട്ടിൽ വിവരങ്ങൾ പരാതിക്കാരന് കൈമാറാമെന്ന് സമ്മതിച്ചു. ബാങ്കിൽ നിന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകുന്നില്ലെന്ന പരാതി വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
Discussion about this post