കൊച്ചി; ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളെ പാപ്പാന്മാർ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ആനകളെ പല ദിവസങ്ങളിലായി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയർ കേശവനെയും പാപ്പാന്മാർ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. പല ദിവസങ്ങളിലായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ഇതിന് പിന്നാലെ സംഭവത്തിൽ വനംവകുപ്പ് കേസെടുക്കുകയും പാപ്പാൻമാരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ആനകളുടെ പരുക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാർ വെള്ളിയാഴ്ച പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാൻമാരെ ദേവസ്വം ജോലിയിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.
Discussion about this post