ഇസ്ലാമാബാദ്:പാകിസ്താനിലെ തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും ഫല പ്രഖ്യാപനം നടത്താത്ത തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം. പാകിസ്താന്‍ തിരഞ്ഞെടുപ്പ് പാനലാണ് വിമര്‍ശിച്ചത്. ഫലം ഉടനടി പുറത്ത് വിടാനും പോളിംഗ് ഓഫീസര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും നാലു സീറ്റുകളില്‍ മാത്രമാണ് ഇതുവരെ ഫലപ്രഖ്യാപനം ഉണ്ടായത്. ഇന്റര്‍നെറ്റ് സേവനം ഇല്ലാതാക്കിയതിനാലാണ് വോട്ടണ്ണെല്‍ ഏറെ വൈകിയത് എന്നാണ് വിവരം.
ഇമ്രാന്‍ ഖാന്റെ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് 144 ലേറെ സീറ്റുകളില്‍ വ്യക്തമായ ലീഡുണ്ടെന്നാണ് അവരുടെ അനുയായികളുടെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവിടാതെ അട്ടിമറി നീക്കം നടക്കുന്നാണ് തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി പറയുന്നത്. ഔദ്യോഗിക ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നിഷേധിച്ചതിനാല്‍ ഇമ്രാന്‍ അനുകൂലികള്‍ സ്വതന്ത്രരായാണ് മത്സരിച്ചത്.
ജനവിധി എതിരാളികള്‍ അംഗീകരിക്കണമെന്നും ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഫലം ഇമ്രാന്റെ പാര്‍ട്ടിക്ക് അനുകൂലമായതോടെ ഫലപ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ത്തിവച്ചു.
Discussion about this post