എത്ര ഹെൽത്തി ഭക്ഷണം വീട്ടിൽ തയ്യാറാക്കി കഴിച്ചിട്ടും ഇടയ്ക്കിടെ വയറിന് അസുഖം വരുന്നുണ്ടോ? എങ്കിൽ വേഗം നിങ്ങളുടെ അടുക്കളയിലൂടെ ഒന്നു കണ്ണോടിക്കൂ. സ്‌ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. തേഞ്ഞ് തേഞ്ഞ് ഒരു പരുവമായ ആ സ്‌ക്രെബർ തന്നെയാണ് വില്ലൻ.
ചിലർ രാത്രി മുഴുവൻ അതു സോപ്പുപതയിൽ മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രം കഴുകും. സ്‌ക്രബറിലുള്ള അണുക്കളുടെ എണ്ണമെടുത്താൽ അതു കോടികൾ വരും. ഈ അണുക്കളാണ് പിറ്റേന്നു കഴുകുന്ന പാത്രത്തിൽ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലെത്തുന്നത്. രക്തത്തിൽ അണുബാധ, ശ്വാസകോശരോഗങ്ങൾ, ത്വക്രോഗങ്ങൾ, വയറിളക്കം തുടങ്ങി പലതരം രോഗങ്ങൾ സ്‌ക്രബറിൽ വളരുന്ന ഫംഗസ് ഉണ്ടാക്കും.
ഓരോ തവണ പാത്രം കഴുകിക്കഴിഞ്ഞും സ്‌ക്രബർ കഴുകി പിഴിഞ്ഞ് സോപ്പ് ഡിഷിൽ നിന്നു മാറ്റി ഉണങ്ങിയ ട്രേയിൽ വയ്ക്കുക. സോപ്പ് ഡിഷിൽ ഇരിക്കുമ്പോൾ നനവു വലിച്ചെടുത്ത് അതു ചീഞ്ഞഴുകിയതുപോലെ ആകുന്നു.
ചൂടുവെള്ളത്തിൽ രണ്ടു സ്പൂൺ വിനാഗിരിയും അൽപം ബേക്കിങ് സോഡയും ചേർക്കുക. സ്‌ക്രബർ ഇതിൽ 15 മിനിറ്റ് നേരം മുക്കി വയ്ക്കുകയാണെങ്കിൽ അണുക്കൾ ഒരു പരിധി വരെ നശിക്കും
അടുത്തിടെ നടത്തിയ ഒരു ഗവേഷണം പറയുന്നത് ചൂട് വെള്ളത്തിൽ ഇട്ടു കഴുകിയാൽ പോലും സ്‌പോഞ്ചിലെ കീടാണുക്കൾ മുഴുവനും നീങ്ങുന്നില്ല എന്നാണ്. അപ്പോൾ പിന്നെ അവ വരുത്തി വയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഓർത്തുനോക്കൂ. റിസ്‌ക് ഗ്രൂപ്പ് 2 ബാക്ടീരിയ അടങ്ങിയതാണ് അടുക്കളയിലെ സ്‌പോഞ്ച്. മുട്ട , ഇറച്ചി തുടങ്ങിയ അവശിഷ്ടങ്ങൾ പാത്രങ്ങളിൽ നിന്നും വൃത്തിയാക്കുന്ന സ്‌പോഞ്ചിൽ അപകടകാരികളായ വൈറസുകൾ, സൂക്ഷ്മാണുക്കൾ എന്നിവ വളരാൻ സാധ്യതയുണ്ട്. ഇവ പതിവായി അണുവിമുക്തമാക്കാതിരുന്നാൽ ആഹാരത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങളായ സാൽമോണല്ല, ഹെപ്പറ്റൈറ്റിസ് എ മുതലായവ ബാധിക്കും
Discussion about this post