ന്യൂഡൽഹി: ആംആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബത്തോടൊപ്പം ആയിരിക്കും ഇരുവരും രാമക്ഷേത്രത്തിൽ എത്തുക. ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും, പിന്നീട് മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരോടൊപ്പം ക്ഷേത്രം സന്ദർശിക്കാനാണ് തന്റെ താൽപര്യമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു.
അതേസമയം, ഇന്നലെ രാവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് എംഎൽഎമാർഎന്നിവർക്കൊപ്പം അയോദ്ധ്യ ശ്രീരാമക്ഷേത്രം സന്ദർശിച്ചിരുന്നു. എംഎൽഎമാർ ബസുകളിലായാണ് അയോദ്ധ്യയിലേക്ക് പോയത്. രാമജന്മഭൂമി ക്ഷേത്രത്തിൽ എംഎൽഎമാർ സന്ദർശനം നടത്തിയപ്പോൾ നാട്ടുകാർ പുഷ്പവൃഷ്ടിയുമായാണ് ഇവരെ സ്വീകരിച്ചത്
Discussion about this post