പാലക്കാട് : പാലക്കാട് ജില്ലയിലെ പെരുവെമ്പിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചു. 14 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആണ് ഇപ്പോൾ കോടതി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചിട്ടുള്ളത്. മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവാണ് ശിക്ഷയായി വിധിച്ചിട്ടുള്ളത്.
പാലക്കാട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് കോടതിയുടേതാണ് ഉത്തരവ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുവെമ്പ് തോട്ടുപാലംവീട്ടിൽ പരേതനായ പൊന്നന്റെ മകൻ രാജേന്ദ്രൻ (34) എന്ന യുവാവിനെയാണ് ആൾക്കൂട്ടം വൈദ്യുതിപോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. കേസിൽ എട്ടു പേരാണ് പ്രതികളായി ഉണ്ടായിരുന്നത്.
14 വർഷത്തോളമായി രാജേന്ദ്രന്റെ അമ്മ രുഗ്മിണി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിധി ആയിരിക്കുന്നത്. പെരുവെമ്പ് കിഴക്കേ തോട്ടുപാലം സ്വദേശികളായ വിജയൻ (53), കുഞ്ചപ്പൻ (64), ബാബു (50), മുരുഗൻ (44), മുത്തു (74), രമണൻ (45), മരുളീധരൻ (40), രാധാകൃഷ്ണൻ (61) എന്നിവരാണ് പ്രതികൾ. 2018-ൽ ആരംഭിച്ച വിചാരണ നടപടികൾക്കുശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്.
Discussion about this post