കൽപ്പറ്റ: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയുംവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനിലേയും തിരുനെല്ലിയിലെ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
മാനന്തവാടി പടമലയിൽ അജീഷിനെ ആക്രമിച്ചുകൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം ഇന്നലെ വൈകിട്ടോടെ നിർത്തിവെച്ചിരുന്നു. കാട്ടാന പിടിതരാതെ നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ മയക്കുവെടിവെക്കാൻ സാധിക്കാത്തതിനാലാണ് ശ്രമം താത്കാലികമായി നിർത്തിയത്. ഇന്ന് രാവിലെ ശ്രമം പുനരാരംഭിക്കുമെന്ന് സിസിഎഫ് കെ എസ് ദീപ അറിയിച്ചിരുന്നു.
Discussion about this post