അബുദാബി: യുഎഇയും ഇന്ത്യയും ഒന്നിച്ച് നീങ്ങുന്നത് നിർണായക ദിശയിലേക്ക് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടിക്കാഴ്ചയ്ക്കിടെ സഹോദരനെന്നാണ് യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.
കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയും യുഎഇയും തമ്മിൽ ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുത്തതിൽ അൽ നഹ്യാന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവയ്ക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇത് ജി20 രാജ്യങ്ങൾക്കിടയിൽ വലിയ വാർത്തയായിരിക്കും. ഇന്ത്യയും യുഎഇയും നിർണായക ദിശയിലൂടെയാണ് നീങ്ങിക്കൊണ്ട് ഇരിക്കുന്നത്. യുഎഇയിൽ ഹിന്ദു ക്ഷേത്രം സാദ്ധ്യമായത് അൽ നഹ്യാൻ കാരണമാണ്. താങ്കളുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ബിഎപിഎസ് ക്ഷേത്രം യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷണം സ്വീകരിച്ച് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുത്തതിൽ നന്ദി. യുഎഇ പ്രസിഡന്റിന്റെ വരവോട് കൂടി പരിപാടിയ്ക്ക് പുതിയ മാനം കൈവന്നു. അതുവഴി പരിപാടി ലോകവ്യാപകമായി അറിയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post