ന്യൂഡൽഹി: ഇന്ന് ലോകം മുഴുവൻ ഭാരതത്തെ വിശ്വ ബന്ധുവായാണ് കാണുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ പ്രധാനവേദികളിൽ ലോകരാജ്യങ്ങൾ ഇന്ന് ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു. എത്രത്തോളം ഇന്ന് ലോകരാജ്യങ്ങൾ ഭാരതത്തിന് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ലോകം മുഴുവൻ ഭാരതത്തെ വിശ്വ ബന്ധുവായിട്ടാണ് കാണുന്നത്. ഇന്ന് ലോകത്തിന്റെ പ്രധാന വേദികളിൽ എല്ലാം ഇന്ത്യയുടെ ശബ്ദം മുഴങ്ങുന്നു. രാജ്യങ്ങൾ അത് ശ്രവിക്കുന്നു. ഇന്ന് എന്തെങ്കിലും പ്രതിസന്ധി നേരിട്ടാൽ രാജ്യങ്ങൾ ആദ്യം പറയുന്ന പേര് ഇന്ത്യയുടെ ആണ്. ഇന്ന് ജനങ്ങൾക്കൊപ്പം രാജ്യവും ശക്തിയാർജ്ജിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് അടിസ്ഥാന സൗകര്യവികസനത്താൽ ശ്രദ്ധയാകർഷിച്ച രാജ്യമാണ് ഇന്ത്യ. ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏറ്റവും മികച്ച കായിക താരങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഡിജിറ്റൽ ഇന്ത്യയെ ലോകം മുഴുവൻ വാഴ്ത്തുന്നു. യുഎഇയ്ക്കും ഇതിന്റെ ഗുണങ്ങൾ ഇന്ത്യ ഉറപ്പാക്കും. ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. റുപേയ് കാർഡ് പാക്ക് യുഎഇയുമായി പങ്കുവച്ചിട്ടുണ്ട്. യുപിഐയും ഉടൻ ആരംഭിക്കും. ഇതിലൂടെ പണത്തിന്റെ വിനിമയം എളുപ്പത്തിൽ സാദ്ധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post